പ്രധാന വാർത്തകൾ
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ പൈലറ്റ് കോഴ്സ്: പ്ലസ്ടു കഴിഞ്ഞവർക്ക് അവസരം

Aug 23, 2024 at 9:00 am

Follow us on

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി തിരുവനന്തപുരം പൈലറ്റ് പരിശീലന പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം ആഗസ്റ്റ് 30 നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി. തപാൽ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഇൻസ്ട്രുമെന്റ് റേറ്റിങ്ങോടെയുള്ള കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിക്കും. ഒക്ടോബർ/ നവംബർ മാസങ്ങളിലായി അക്കാദമിയിൽ പരിശീലനം ആരംഭിക്കും. ഉദ്യോഗാർഥികൾക്ക് 2024 ഏപ്രിൽ ഒന്നിന് 17 വയസ് തികഞ്ഞിരിക്കണം. ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് ആകെ 55 ശതമാനം, എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50 ശതമാനം എന്നീ ക്രമത്തിലെങ്കിലും മാർക്കോടെ പ്ലസ് ടു / തുല്യപരീക്ഷ ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാർക്ക് യഥാക്രമം 50 ശതമാനം, 45 ശതമാനം മാർക്ക് മതിയാവും. 3 വർഷമാണ് കോഴ്‌സിന്റെ ദൈർഘ്യം. ഇക്കാലയളവിൽ മികച്ച ആരോഗ്യം നിർബന്ധമാണ്.

സിംഗിൾ എഞ്ചിൻ പരിശീലനത്തിന് 35,35,000 രൂപയാണ് ഫീസ്. ഇത് 5 ഗഡുക്കളായി അടച്ചാൽ മതി. മൾട്ടി എഞ്ചിൻ എൻഡോഴ്‌സ്‌മന്റോടെ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് വേണമെങ്കിൽ, 15 മണിക്കൂർ അധിക പറക്കലിന് 6,75,000 രൂപ കൂടുതൽ അടയ്ക്കേണ്ടതുണ്ട്. നികുതി വേറെയും അടക്കണം. രണ്ട് ഘട്ടങ്ങളിലായാണ് സെലക്ഷൻ നടപടികൾ നടക്കുക. അപേക്ഷകർ കുറവാണെങ്കിൽ ഇൻ്റർവ്യൂ മാത്രമായിരിക്കും നടക്കുക. ആദ്യം എഴുത്ത് പരീക്ഷ ഉണ്ടായിരിക്കും. പ്ലസ് ടു നിലവാരത്തിൽ ജനറൽ ഇംഗ്ലീഷ്, ഗണിതം, ഫിസിക്സ്, ജോഗ്രഫി, ബുദ്ധിശക്തി, ജനറൽ ഏവിയേഷൻ മനഃശാസ്ത്രം എന്നീ വിഷയങ്ങളിലെ ഒബ്ജക്ടീവ് ചോദ്യങ്ങൾ. ജയിക്കാനുള്ള കട്ട് ഓഫ് മാർക്കിൽ പട്ടിക വിഭാഗക്കാർക്ക് 5 ശതമാനം ഇളവുണ്ട്. പരീക്ഷ കേന്ദ്രം പിന്നീട് അറിയിക്കും. എഴുത്ത് പരീക്ഷയിലെ പ്രകടനം നോക്കി തെരഞ്ഞെടുത്തവരെ അഭിമുഖത്തിനായി ക്ഷണിക്കും. തീയതി പിന്നീട് അറിയിക്കും. ഉദ്യോഗാർഥികൾ http://rajivgandhiacademyforaviationtechnolo
എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്‌ത്‌ ബാങ്ക്‌ ഡ്രാഫ്റ്റും നിർദിഷ്ട രേഖകളുമായി തപാലിൽ അയക്കണം.
The Executive Vice Chairman, Rajiv Gandhi Academy for Aviation Technology, Thiruvananthapuram- 695 007 എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 5000 രൂപയുടെ ഡ്രാഫ്റ്റാണ് വയ്ക്കേണ്ടത്. സംശയങ്ങൾക്ക് 9526800767 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Follow us on

Related News