തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സ്കൂൾ കോമ്പിനേഷൻ/ ട്രാൻസ്ഫർ അലോട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. സ്‌കൂളുകൾക്ക് ട്രാൻസ്‌ഫർ അലോട്ട്മെന്റ് ലിസ്റ്റും, ടൈ റാങ്ക് റിപ്പോർട്ടും അഡ്മിൻ യൂസറിൽ ലഭ്യമാകുന്നതാണ്. ട്രാൻസ്‌ഫർ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ (ഓഗസ്റ്റ് 6ന്) രാവിലെ 10 മണി മുതൽ ആഗസ്ത് 8 ന് വൈകിട്ട് 4 മണി വരെ നടക്കും. ട്രാൻസ്ഫർ അലോട്ട്‌മെൻറിലൂടെ പ്രവേശനം നേടുന്ന വിദ്യാർത്ഥിവിവരങ്ങൾ അതത് ദിവസം തന്നെ “HITC” യൂസറിലുള്ള “ADMISSION DETAILS ENTRY(TXFR)” എന്ന ലിങ്കിലൂടെ അപ്ഡേറ്റ് ചെയ്യണം. 2024 ആഗസ്റ്റ് 8 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി പ്രിൻസിപ്പാൾ ലോഗിനിലൂടെ (അഡ്‌മിൻ ലോഗിൻ) കൺഫർമേഷനും പൂർത്തീകരിക്കേണ്ടതാണ്.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...