തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിൽ. 2 വർഷം മുൻപ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്നാണ് അറിയുന്നത്. മന്ത്രിസഭാ തീരുമാനത്തിന് ശേഷം റിപ്പോർട്ട് പരസ്യപ്പെടുത്തും. 2022 സെപ്റ്റംബർ 8ന് സമർപ്പിച്ച റിപ്പോർട്ടാണ് സർക്കാർ പരിഗണിക്കുന്നത്. 2019ൽ സമർപ്പിച്ച ആദ്യ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതു സംബന്ധിച്ചും കൂടുതൽ പരിഷ്‌രണ നിർദേശങ്ങളും ഉൾപ്പെടുന്നതാണ് 2022ൽ സമർപ്പിച്ച അന്തിമ റിപ്പോർട്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ലയനം അടക്കമുള്ള നിർണ്ണായക നിർദേശങ്ങൾ അടങ്ങിയതാണ് അന്തിമ റിപ്പോർട്ട്. റിപ്പോർട്ട് നടപ്പാക്കുന്ന തു സംബന്ധിച്ചു പഠിക്കാൻ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ചട്ട ഭേദഗതിയുടെ കരട് തയാറാക്കാനും കമ്മിറ്റിയെ നി യോഗിച്ചിരുന്നു. കമ്മിറ്റി കരട് തയാറാക്കി നൽകിയെങ്കിലും അതിനും ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. റിപ്പോർട്ട് സർക്കാർ പരിഗണിക്കാത്തത്തിൽ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ അംഗീകാരത്തോടെ പരസ്യപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...