തിരുവനന്തപുരം:പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് റിസൾട്ട് ഇന്ന് പ്രസിദ്ധീകരിക്കും. രാത്രി എട്ടോടെ ഫലം പ്രസിദ്ധീകരിച്ചേക്കും. അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് നാളെ രാവിലെ 10മണി മുതൽ തിങ്കളാഴ്ച വൈകിട്ട് 4 വരെ പ്രവേശനം നേടാം. അപേക്ഷ പുതുക്കി നൽകിയവരെയാണ് ഈ അലോട്മെന്റിനായി പരിഗണിക്കുന്നത്. ആദ്യ സപ്ലിമെന്ററി അലോട്‌മെന്റിൽ ഇടം ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതു മൂലം അലോട്മെന്റ് ലഭിക്കാത്തവർക്കുമാണ് അപേക്ഷിക്കാൻ അവസരം നൽകിയത്.
ട്രാൻസ്ഫർ അലോട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്കാണു രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് നടത്തുന്നത്. ഇതിനു ശേഷമുള്ള സീറ്റൊഴിവ് അനുസരിച്ച് മൂന്നാം സപ്ലിമെൻ്ററി അലോട്‌മെന്റ്റ് വേണമോ എന്നു തീരുമാനിക്കും.
കഴിഞ്ഞ വർഷം സപ്ലിമെന്ററി ഘട്ടത്തിലും 3 അലോട്‌മെന്റ്റ് നടത്തിയിരുന്നു.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...