തിരുവനന്തപുരം:ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് സിബിഎസ്ഇ സ്കൂളുകളിൽ ഈ വർഷം മുതൽ നടപ്പാക്കും. രാജ്യത്തെ തിരഞ്ഞെടുത്ത 2000 സ്കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം മുതൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് നടപ്പാക്കുന്നത്. കേരളത്തിലെ 139 സ്‌കൂളുകളും ഇതിൽ ഉൾപ്പെടും. അക്കാദമിക് വർഷത്തിൽ 1200 മണിക്കൂർ പഠനം ഉറപ്പാക്കുന്ന ക്രെഡിറ്റ് ഫ്രെയിംവർക്കിൽ ഒരു ക്ലാസിൽ വിജയം നേടാൻ 40 ക്രെഡിറ്റ് ആവശ്യമാണെന്നതാണ് പ്രധാന നിർദേശം. 6,9,11 ക്ലാസുകളിലാണ് പദ്ധതി നടപ്പാക്കുക. നിലവിൽ സെക്കൻഡറി തലത്തിൽ മാത്രം നിർബന്ധമായ 75ശതമാനം ഹാജർ ആറാം ക്ലാസിൽ ഉൾപ്പടെ നടപ്പാക്കും. ക്ലാസ്‌മുറിയിൽ 30മണിക്കൂർ പഠനം നടത്തിയാൽ അത് ഒരു ക്രെഡിറ്റായി പരിഗണിക്കും. അധിക വിഷയങ്ങൾ പഠിച്ചു കൂടുതൽ ക്രെഡിറ്റു നേടാം. എൻസിസി, യോഗ, പെർഫോമിങ് ആർട്‌സ്, ഹാൻഡിക്രാഫ്റ്റ്, ഇന്റേൺഷിപ് എന്നിവയെല്ലാം പരിഗണിക്കും. കുട്ടികൾ നേടുന്ന ക്രെഡിറ്റുകൾ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ (എബിസി) ലഭ്യമാക്കും. ഇവയെ ഏകീകൃത വിദ്യാർഥി നമ്പറായ ആപാറുമായും ഡിജി ലോക്കറുമായും ബന്ധിപ്പിക്കും. ഒരു വിഷയത്തിൽ പൂർണ ക്രെഡിറ്റ് നേടുകയോ അല്ലെങ്കിൽ ക്രെഡിറ്റ് ഒന്നുമില്ലാ തിരിക്കുകയോ ചെയ്യുന്ന സാഹചര്യം മാത്രമാണുള്ളത്.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...