follow Our Whatsapp Channel https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L
തിരുവനന്തപുരം:ഈ വർഷത്തെ പ്ലസൺ പ്രവേശനത്തിന്റെ ഭാഗമായുള്ള ട്രയൽ അലോട്മെന്റ് നാളെ. കാൻഡിഡേറ്റ് ലോഗിനിലൂടെ പരിശോധിക്കാം. ട്രയൽ അലോട്മെന്റ് പരിശോധിച്ച് ഓരോ വിദ്യാർത്തിയുടെയും പ്ലസ് വൺ പ്രവേശന സാധ്യത മനസിലാക്കാം. അപേക്ഷയുടെ അന്തിമ പരിശോധനയ്ക്കും തിരുത്തലുകൾക്കും ഈ അവസരം ഉപയോഗിക്കാം. ഇതിന് പുറമെ തിരഞ്ഞെടുത്ത സ്കൂളും വിഷയവും ഉൾപ്പെടെ ഈ സമയത്ത് മാറ്റാം. ബോണസ് പോയിൻ്റ്, ടൈ ബ്രേക്ക് പോയിന്റ് എന്നിവയ്ക്ക് അർഹതയുള്ളവർ അപേക്ഷയിൽ അക്കാര്യം ഉൾപ്പെടുത്തിയിരിക്കണം. പ്രവേശന സമയത്ത് ഈ രേഖകൾ ഹാജരാക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ ട്രയൽ അലോട്മെന്റിനു പിന്നാലെ അപേക്ഷയിൽ ആവശ്യമായ തിരുത്തൽ വരുത്തണം. തെറ്റായവിവരം നൽകി നേടുന്ന അലോട്മെന്റ് റദ്ദാക്കുമെന്ന് വിദ്യാർത്ഥികൾ മനസിലാക്കണം. ട്രയൽ അലോട്മെന്റിന് പിന്നാലെ ജൂൺ 5ന് ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും. ഇതിന് ശേഷം മറ്റു അലോട്മെറ്റുകൾ വരും. ജൂൺ 24നു പ്ലസ് വൺ ക്ലാസ് ആരംഭിക്കും. മുഖ്യ അലോട്മെന്റിൽ പ്രവേശനം കിട്ടാത്തവർ സപ്ലിമെന്ററിയിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കണം. നേരത്തേ അപേക്ഷിക്കാത്തവർക്കും ആ സമയത്ത് അപേക്ഷ നൽകാം. സപ്ലിമെൻ്ററി അലോട്മെന്റ് തീയതി ജൂലായ് 2മുതൽ 31 വരെ.