പ്രധാന വാർത്തകൾ
ഇന്ന് 7 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: മഴ തുടരുംമാർത്തോമ്മാ വനിതാ കോളജിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്7 ജില്ലകളിൽ അവധി: മഴ ശക്തമാകുംഇന്ന് കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിസ്വകാര്യ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി: അസി. എഞ്ചിനീയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽബി.ടെക് ലാറ്ററൽ എൻട്രി: ഹാൾ ടിക്കറ്റ്പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ്മലപ്പുറത്ത് താത്കാലിക പ്ലസ് വൺ ബാച്ചുകൾ: പ്രവേശന പ്രതിസന്ധി പഠിക്കാൻ സമിതിഇന്ത്യൻ റെയിൽവേയിൽ കൂടുതൽ ലോക്കോ പൈലറ്റുമാരുടെ നിയമനത്തിന് നടപടിഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്

May 28, 2024 at 6:30 am

Follow us on

follow Our Whatsapp Channel https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L

തിരുവനന്തപുരം:രാജ്യത്തെ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (എച്ച്പിസി). കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസം ലക്ഷ്യമിട്ടുള്ള വിലയിരുത്തലുകളുള്ള ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ് തയ്യാറാക്കി നൽകണമെന്ന് എൻസിഇആർടി നിർദേശിച്ചിട്ടുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് എൻസിഇആർടിയുടെ നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇത് ബാധകമാണ്. എൻസിഇആർടിയുടെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ അസസ്മെന്റ് സെന്റർ ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ 1,2 ക്ലാസുകളെ ഫൗണ്ടേഷണൽ സ്റ്റേജിലും 3മുതൽ 5വരെയുള്ള ക്ലാസുകളെ പ്രിപ്പറേറ്ററി സ്റ്റേജിലും 6,7,8 ക്ലാസുകളെ മിഡിൽ സ്റ്റേജിലുമാണ് ഉൾപ്പെടുത്തുന്നത്. സമപ്രായക്കാരുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും വിലയിരുത്തലുകൾ അടിസ്ഥാനമാക്കിയാണ് പ്രോഗ്രസീവ് റിപ്പോർട്ട് കാർഡുകൾ തയ്യാറാക്കുന്നത്.

Follow us on

Related News