പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

തുടർപഠന സാധ്യതകൾ വിദ്യാർത്ഥികൾ മനസ്സിലാക്കണം: മന്ത്രി വി ശിവൻകുട്ടി

May 14, 2024 at 5:00 pm

Follow us on

തിരുവനന്തപുരം: വിവിധ വിഷയങ്ങളിലെ തുടർപഠന സാധ്യതകൾ വിദ്യാർത്ഥികൾ മനസ്സിലാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. പത്താം ക്ലാസ് പരീക്ഷയിൽ തുടർ പഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളുടെ തുടർപഠന സാദ്ധ്യതകൾ മനസ്സിലാക്കുന്നതിനുള്ള ഫോക്കസ് പോയിന്റ് കരിയർ ഗൈഡൻസ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മൂന്ന് സ്ട്രീമുകളിലായി (സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ്) 46 കോമ്പിനേഷനുള്ള ഹയർ സെക്കന്ററി വിഭാഗം, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം, ടെക്‌നിക്കൽ ഹയർ സെക്കന്ററി, ഡിപ്ലോമ കോഴ്‌സുകൾ, പോളിടെക്‌നിക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളി’ലെ ഹ്രസ്വവും, ദീർഘവുമായ തുടർ പഠന സാധ്യതകൾ കുട്ടികളെ പരിചയപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 46 കോമ്പിനേഷനുകളുള്ള ഹയർ സെക്കന്ററി കോഴ്‌സുകളിലൂടെ എത്തിച്ചേരുന്ന 25000- ത്തോളം ഉന്നത പഠന കോഴ്‌സുകൾ ഇന്ന് രാജ്യത്ത് ലഭ്യമാണ്. അതുകൊണ്ട് തന്നെ ഓരോ സ്ട്രീമുകളിലെയും ഓരോ കോമ്പിനേഷനുകളും കുട്ടികൾ അടുത്തറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ സമീപ പ്രദേശത്തെ ഹയർ സെക്കന്ററി സ്‌കൂളുകളിൽ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. വാർഡ് കൗൺസിലർ ജോൺസൺ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് സ്വാഗതമാശംസിച്ചു. സുധ കെ, ഡോ. അസിം സി എം, ആർ സുരേഷ് കുമാർ, നെൽസൺ പി എന്നിവർ പങ്കെടുത്തു.

Follow us on

Related News