തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം 4,27,153 ആണ്. ഇതിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,25,563 പേരാണ്. സംസ്ഥാനത്ത് നിലവിൽ ഹയർ സെക്കന്ററിക്ക് പുറമെ ഐടിഐ, പോളിടെക്നിക് തുടങ്ങിയ മേഖലയിൽ അടക്കം ഉപരിപഠനത്തിന് ലഭ്യമായ ആകെ സീറ്റുകളുടെ എണ്ണം 5,37,680 ആണ്. ഇതിൽ ഹയർ സെക്കന്ററിക്ക്
താൽക്കാലിക അഡീഷണൽ ബാച്ച് അനുവദിച്ചത് വഴി ലഭ്യമായ 11,965 സീറ്റുകളും മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമായ 61,759 സീറ്റുകളും ഒന്നാം വർഷ ഹയർ സെക്കന്ററി പഠനത്തിനുള്ള 3,59,507 സാധാരണ സീറ്റുകളും അടക്കം ഹയർ സെക്കണ്ടറി മേഖലയിൽ മാത്രം ലഭ്യമായ സീറ്റുകളുടെ എണ്ണം 4,33,231ആണ്.
വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 33,030 സീറ്റുകൾ ഉണ്ട്. ഐറ്റിഐ മേഖലയിൽ ലഭ്യമായ സീറ്റുകളുടെ എണ്ണം 61,429 ആണ്. പോളിടെക്‌നിക് മേഖലയിൽ ലഭ്യമായ സീറ്റുകളുടെ എണ്ണം 9,990 ആണ്.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...