തിരുവനന്തപുരം:കേന്ദ്ര സർക്കാരിന് കീഴിലെ വിവിധ സേനകളിൽ സബ് ഇൻസ്പെക്ടർ തസ്തികകളിലെ നിയമനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. BSF, CAPF, CRPF, ITBP, CISF, SSB വിഭാഗങ്ങളിലാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിയമനം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിൽ ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ആകെ 4187 ഒഴിവുകൾ ഉണ്ട്. ഡൽഹി പൊലിസിൽ 125 ഒഴിവുകൾ, ബി.എസ്.എഫ് 892, സി.ഐ.എസ്.എഫ് 1597, സി.ആർ.പി.എഫ് 1172, ഐ.ടി.ബി.പി 278, എസ്.എസ്.ബി 62 എന്നിങ്ങനെയാണ് ഒഴിവുകൾ.
20 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്.
- പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
- പിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതി
- LSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാം
- ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾ
- എസ്എസ്എൽസി പരീക്ഷ മാർച്ച് 5മുതൽ: ഫലം മേയ് 8ന്
ജനറൽ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർ അപേക്ഷ ഫീസ് ഇല്ല. അപേക്ഷ നൽകാനുളള അവസാന തീയതി നാളെ (ഏപ്രിൽ-28) അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് https://ssc.gov.in സന്ദർശിക്കുക.







