തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾ നാളെ സമാപിക്കും.
2017 കേന്ദ്രങ്ങളിലായി ആകെ 8,55,372 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യ 4,14,159 വിദ്യാർത്ഥികളാണ് ഒന്നാംവർഷ പരീക്ഷ എഴുതുന്നത്. രണ്ടാം വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം 4,41,213 ആണ്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലായി ആകെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഹയർ സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പും 25 ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രിൽ 3മുതൽ മൂല്യനിർണയം ആരംഭിക്കും. മെയ് അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. ഹയർ സെക്കന്ററി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ നേരത്തെ പൂർത്തിയായിട്ടുണ്ട്.
കേരള പബ്ലിക് സർവിസ് കമീഷൻനിയമനം: വിവിധ തസ്തികകളിലായി ഒട്ടേറെ ഒഴിവുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ തസ്തികളിലേക്കുള്ള നിയമനത്തിന് കേരള പബ്ലിക് സർവിസ്...








