തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകങ്ങൾ നാളെമുതൽ വിതരണം ചെയ്യും. പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവനന്തപുരം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹില്ലിൽ രാവിലെ 11നാണ് ഉദ്ഘാടനം. 2024 അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നേ അവധിക്കാലത്ത് കുട്ടികൾക്ക് വരുന്ന അധ്യയന വർഷത്തേക്കുള്ള പാഠഭാഗങ്ങൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് 2,4,6,8,10 ക്ലാസ്സുകളുടെ പാഠപുസ്തകങ്ങൾ വിതരണം ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്. 2024 – 25 വർഷം പുതുക്കുന്ന 1, 3,5,7,9 ക്ലാസുകളുടെ പാഠപുസ്തകങ്ങൾ മെയ് മാസം ആരംഭത്തിൽ കുട്ടികൾക്ക് ലഭ്യമാക്കാൻ ആവശ്യമായ ഒരുക്കങ്ങൾ നടന്നു വരികയാണ്.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...