തിരുവനന്തപുരം:സമഗ്രശിക്ഷാ കേരളം 2023-24 സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 11ന്. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര ജിയുപി സ്കൂളിലാണ് ഉദ്ഘാടന ചടങ്ങുകൾ. ആകെ 11,319 സ്‌കൂളുകളിലാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. 4 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നു.
വിദ്യാഭ്യാസ പ്രക്രിയയിലൂടെ കുട്ടികൾ ആർജ്ജിച്ച അറിവുകൾ, നൈപുണികൾ, മനോഭാവങ്ങൾ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്ക്
അക്കാദമിക വർഷാന്ത്യത്തിൽ സംഘടിപ്പിക്കുന്ന പഠനോത്സവ ദിനത്തിൽ കുട്ടികൾക്ക് അവസരം ലഭ്യമാക്കുന്നു. എല്ലാ കുട്ടികളും പഠനനേട്ടം ആർജിച്ചു
എന്നതിനൊപ്പം കുട്ടികളുടെ വ്യക്തിഗത മികവുകളും വിദ്യാലയ മികവുകളും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും മുന്നിൽ അവതരിപ്പിക്കപ്പെടുന്നു.
പഠനോത്സവത്തിൽ തുടങ്ങി പ്രവേശനോത്സവം വരെ എത്തുന്ന വിപുലമായ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് വിദ്യാലയങ്ങളിൽ പഠനോത്സവം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്.
തിരുന്നാവായ നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകൾക്ക് വിലക്ക്: ഉത്തരവിറങ്ങി
തിരുവനന്തപുരം:ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ വിദ്യാർഥികളെ...