തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷ നടക്കുന്നതിനാൽ പരീക്ഷാ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് 28ന് അവധി പ്രഖ്യാപിച്ചു. ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ സംസ്ഥാനത്തെ വിവിധ പരീക്ഷാ സെൻററുകളിൽ വച്ച് ഫെബ്രുവരി 28ന് നടക്കുകയാണ്. ഈ ദിവസം പരീക്ഷാ സെൻ്ററുകളിൽ റെഗുലർ ക്ലാസ്സുകൾ നടക്കുകയാണെങ്കിൽ, അത് പരീക്ഷാ നടപടികളെ ബാധിക്കും എന്നതിനാൽ ഫെബ്രുവരി 28ന് പരീക്ഷാ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി നൽകാൻ ഉത്തരവായി. ഈ സ്കൂളുകളിലെ ഒന്നുമുതൽ 9വരെയുള്ള ക്ലാസ്സുകൾക്ക് ഫെബ്രുവരി 28ന് അവധിയായിരിക്കും. ഇക്കാര്യത്തിൽ ആവശ്യമായ അറിയിപ്പുകൾ ജില്ലാ, വിദ്യാഭ്യാസ ജില്ലാ, ഉപജില്ലാ ഓഫീസർമാർ സ്കൂൾ തലത്തിൽ നൽകേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലം
തിരുവനന്തപുരം:ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മാറ്റിവച്ച പ്ലസ് ടു...









