|
Getting your Trinity Audio player ready...
|
തിരുവനന്തപുരം:2024-25 അധ്യയന വർഷം, ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷൻ, സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് അക്കാദമികൾ, സ്‌കൂൾ സ്‌പോർട്‌സ് അക്കാദമികൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന് നടത്തുന്ന ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് സെന്ററിൽ മാറ്റം. ജനുവരി 30, ഫെബ്രുവരി മൂന്ന് തീയതികളിൽ ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് നടക്കുന്ന സെന്ററിലാണ് മാറ്റം വരുത്തിയത്. 30ന് മലബാർ ക്രിസ്ത്യൻ കോളജിൽ നടത്താനിരുന്ന സെലക്ഷൻ കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളജിലേക്കും, രണ്ടിനു പാലാ സെൻറ് തോമസ് കോളജിൽ നടത്താനിരുന്ന സെലക്ഷൻ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലേക്കും മാറ്റി. സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫ്, കായിക നേട്ടങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്‌പോർട്‌സ് ഡ്രസ് എന്നിവ സഹിതം അതാത് സെന്ററുകളിൽ രാവിലെ എട്ടിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: http://dsya.kerala.gov.in.










