തിരുവനന്തപുരം:സംസ്ഥാനത്തെ അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ ഉയര്‍ത്തി. മന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 10 വര്‍ഷത്തിനു മുകളില്‍ സേവന കാലാവധിയുള്ള അംഗന്‍വാടി വര്‍ക്കര്‍മാർക്കും ഹെല്‍പ്പര്‍മാർക്കുമാണ് വേതനം കൂട്ടിയത്. മറ്റുള്ളവരുടെ വേതനത്തില്‍ 500 രൂപയുടെ വർദ്ധനവ് ഉണ്ടാകും. സംസ്ഥാനത്ത് 60,232 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇതുവരെ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 12,000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. ഇരു വിഭാഗങ്ങളിലുമായി 44,737 പേര്‍ക്ക് വേതനത്തില്‍ ആയിരം രൂപ അധികം ലഭിക്കും. 15,495 പേര്‍ക്ക് 500 രൂപ വേതന വര്‍ധനയുണ്ടാകും.
[