പ്രധാന വാർത്തകൾ
പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചുസ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങിഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാംസ്കൂൾ കലോത്സവം: ഇത്തവണ മത്സരങ്ങൾ കൃത്യസമയം പാലിക്കുംകേരളത്തിലെ നദികൾ മത്സര വേദികൾ: കലോത്സവത്തിന്റെ 25 വേദികളുടെ വിശദവിവരങ്ങൾപരീക്ഷകളുടെ രഹസ്യസ്വഭാവവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി വി. ശിവൻകുട്ടിസംസ്ഥാന സ്കൂൾ കലോത്സവ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു: വിശദ വിവരങ്ങൾ അറിയാംചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്സ്‌കൂൾ കലോത്സവ പ്രചാരണത്തിനായി റീൽസ് മത്സരം:ജനുവരി 4 മുതൽ 8 വരെ

സംസ്ഥാനത്ത് എൽപി, യുപി സ്കൂൾ അധ്യാപക നിയമനം: അപേക്ഷ ജനുവരി 31വരെ

Jan 1, 2024 at 5:00 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ എൽപി, യുപി അധ്യാപക
നിയമനത്തിനുള്ള പി.എസ്.സി. അപേക്ഷ ജനുവരി 31വരെ സമർപ്പിക്കാം. നിയമനത്തിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. നാലു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് എൽപി, യുപി അധ്യാപക വിജ്ഞാപനം വരുന്നത്. എൽപി, യുപി അധ്യാപക നിയമനത്തിനുള്ള അപേക്ഷ 2024ജനുവരി 31വരെ ഓൺലൈൻ ആയി സമർപ്പിക്കാം. യുപി സ്കൂൾ അധ്യാപകർ (മലയാളം മാധ്യമം) കാറ്റഗറി നമ്പർ 707/2023 നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 35,600 രൂപ മുതൽ 75,400 രൂപ വരെയാണ് ശമ്പളം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒഴിവുണ്ട്.
18 മുതൽ 40വയസ് വരെയാണ് പ്രായ പരിധി.

യോഗ്യത
🔵കേരള പരീക്ഷാ കമ്മിഷണർ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കിൽ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവൺമെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർ സെക്കൻഡറി പരീക്ഷ വിജയിച്ചിരിക്കണം.

🔵കേരള പരീക്ഷാ കമ്മിഷണർ നടത്തുന്ന ടിടിസി പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും B.Ed/BT/LT യോഗ്യതയും നേടിയിരിക്കണം.
🔵 കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം.

എൽപി സ്കൂൾ അധ്യാപകർ (മലയാളം മാധ്യമം) കാറ്റഗറി നമ്പർ 709/2023

35,600 രൂപ മുതൽ 75,400 രൂപവരെയാണ് ശമ്പളം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒഴിവുകൾ ഉണ്ട്. നേരിട്ടുള്ള നിയമനമാണ്.
അപേക്ഷകരുടെ പ്രായം 18നും 40നും ഇടയിൽ ആയിരിക്കണം.
🔵പരീക്ഷാ കമ്മിഷണർ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കിൽ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.അല്ലെങ്കിൽ കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവൺമെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർ സെക്കൻഡറി പരീക്ഷ വിജയിച്ചിരിക്കണം.
🔵കേരള പരീക്ഷാ കമ്മിഷണർ നടത്തുന്ന ടിടിസി പരീക്ഷ വിജയിക്കണം.
🔵കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം.

Follow us on

Related News