തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി ഈ വർഷം മുതൽ ഗോത്രകല വേദിയിൽ എത്തും. ഗോത്ര കലാരൂപമായ ‘മങ്ങലം കളി’യാണ് ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകുന്നത്. ഭിന്നശേഷി വിദ്യാർത്ഥികളുടെ ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട് ഇത്തവണ പ്രദർശന ഇനം എന്ന നിലയ്ക്കാണ് ഗോത്രകല കലോത്സവത്തിൽ അവതരിപ്പിക്കുന്നത്. കാസർകോട് ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗളകർമങ്ങളുടെ സമയത്ത് നടത്തിവരുന്ന നൃത്തമാണിത്. കല്യാണക്കളി എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. കലാകാരൻമാർ വൃത്താകൃതിയിൽ നിന്ന് ചുവടുവച്ച്, വട്ടം തിരിഞ്ഞ് നൃത്തം ചെയ്യുന്നതാണ് രീതി. തുടിയാണ് പ്രധാന വാദ്യോപകരണം. ഓരോ പാട്ടിലും ഗോത്രവർഗ ജീവിതത്തിന്റെ യഥാർഥ പരിസരവും ദുഃഖവും സന്തോഷവും നിത്യജീവിതരാഗങ്ങളും കാണാം. അടുത്ത തവണ മുതൽ ഗോത്ര കലകൾ മത്സര ഇനം ആക്കുന്ന കാര്യം സജീവ പരിഗണനയിലാണ്.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...