പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

ഇന്ത്യൻ നേവിയിൽ വിവിധ തസ്തികകളിലായി 910 ഒഴിവുകൾ: ശമ്പളം 1,12,400 രൂപ വരെ

Dec 26, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:ഇന്ത്യൻ നേവിയിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഗ്രൂപ്പ് ബി, സി തസ്തികകളിലായി 910 ഒഴിവുകൾ ഉണ്ട്. ഡിസംബർ 31വരെ ഓൺലൈനായി അപേക്ഷ നൽകാം. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET) വഴിയാണ് നിയമനം. ട്രേഡ്സ്മാൻമേറ്റ് തസ്തികയ്ക്ക് 18,000മുതൽ 56,900 രൂപ വരെയും മറ്റുള്ളവയ്ക്ക് 35,400 മുതൽ 1,12,400 രൂപ വരെയുമാണ് ശമ്പളം.

തസ്തിക വിവരങ്ങൾ താഴെ
🔵സീനിയർ ഡ്രാഫ്റ്റ്സ്മാൻ. (ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കൺസ്ട്രക്‌ഷൻ, ആർമമെന്റ്, കാർട്ടോഗ്രാഫിക്). പത്താം ക്ലാസ് വിജയവും ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ രണ്ടു വർഷ ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. 3 വർഷത്തെ പരിചയം അഭികാമ്യം. പ്രായം 18നും 27നും ഇടയിൽ.
🔵ചാർജ്മാൻ (അമ്യൂണിഷൻ വർക്‌ഷോപ്). ബിഎസ്‌സി (ഫിസിക്സ്/ കെമിസ്ട്രി/ മാത്‌സ്) അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18നും 25നും ഇടയിൽ.
🔵ചാർജ്മാൻ. ബിഎസ്‌സി (ഫിസിക്സ്/ കെമിസ്ട്രി/ മാത്‌സ്) അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ/ കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18നും 25നും ഇടയിൽ.
🔵ട്രേഡ്സ്മാൻ മേറ്റ്. പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും വേണം. പ്രായം 18നും 25നും ഇടയിൽ.
കൂടുതൽ വിവരങ്ങൾ http://joinindiannavy.gov.in, http://indiannavy.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

Follow us on

Related News