തിരുവനന്തപുരം:കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാം. അപേക്ഷ ജനുവരി 5 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2448451.
വനിതകൾക്ക് സ്വയംതൊഴിൽ വായ്പ
തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലെ വനിതകൾക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ നൽകും. 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി വസ്തു/ ഉദ്യോഗസ്ഥ ജ്യാമ്യ വ്യവസ്ഥയിൽ 4 മുതൽ 6 ശതമാനം വരെ പലിശ നിരക്കിൽ വായ്പ അനുവദിക്കും. http://kswdc.org യിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും. അപേക്ഷകൾ തിരുവനന്തപുരം മേഖലാ ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2328257, 9496015006