തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 10, 12 ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയ രീതികളിൽ സമഗ്ര മാറ്റം വരുത്തുന്നു. ഇനിമുതൽ 10,12 ക്ലാസുകളിലെ പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഡിവിഷനുകളോ ഡിസ്റ്റിങ്ഷനുകളോ നൽകില്ല. പരമ്പരാഗത ഗ്രേഡിങ് സമ്പ്രദായത്തിൽ മാറ്റം വരുത്തുന്നത് സിബിഎസ്ഇ പ്രഖ്യാപിച്ചു. സിബിഎസ്ഇ വിദ്യാർഥികളുടെ മാർക്ക് കണക്കാക്കുന്നതിനുള്ള മികച്ച അഞ്ച്’ വിഷയങ്ങൾ തീരുമാനിക്കാനുള്ള തീരുമാനം പ്രവേശനം നേടുന്ന കോളജിൽ നിഷിപ്തമായിരിക്കും. ഒരു വിദ്യാർഥി അഞ്ച് വിഷയങ്ങളിൽ നല്ല മാർക്ക് നേടിയിട്ടുണ്ടെങ്കിൽ, ആ വിഷയങ്ങളിൽ അഡ്മിഷൻ നൽകാൻ കോളജിന് തീരുമാനമെടുക്കാം. 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് 2024 ഫെബ്രുവരി 15 മുതലാണ് ബോർഡ് പരീക്ഷ നടത്തുക.10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുമ്പോൾ വിദ്യാർഥികളുടെ മെറിറ്റ് ലിസ്റ്റ് നൽകേണ്ടതില്ലെന്ന് സി.ബി.എസ്.ഇ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. 10, 12 ക്ലാസുകളിലെ ടോപ് മാർക്ക് നേടിയവരെയും ബോർഡ് പ്രഖ്യാപിച്ചിരുന്നില്ല.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...