പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം അല്ലെങ്കിൽ പഞ്ചസാര: സർക്കുലർ ഇറക്കിയ പ്രാധാന അധ്യാപികയ്ക്കെതിരെ നടപടിക്ക് നിർദേശം

Dec 1, 2023 at 5:30 pm

Follow us on

തിരുവനന്തപുരം:പേരാമ്പ്രയിൽ റവന്യൂജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയ്ഡഡ് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം നൽകി. അൺ എയ്ഡഡ് സ്ഥാപനം ആയതിനാൽ സർക്കാരിന് നേരിട്ട് നടപടി എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്കൂൾ മാനേജർക്കാണ് നിർദേശം നൽകിയത്. അടിയന്തിരമായി നടപടി സ്വീകരിക്കമെന്നാണ് നിർദേശം. പ്രധാന അധ്യാപിക ഇറക്കിയ സർക്കുലറിൽ പറയുന്നത് ഇങ്ങനെ;

“പ്രിയ രക്ഷിതാക്കളെ,

റവന്യൂജില്ലാ കലാമേള പേരാമ്പ്രയിൽ വെച്ച് നടക്കുകയാണല്ലോ. അതിനോടനുബന്ധിച്ച് ഭക്ഷ്യവിഭവസമാഹരണത്തിൻ്റെ ഭാഗമായി ഓരോ സ്കൂളിനും ഓരോ ഇനങ്ങളാണ് നൽകിയിരിക്കുന്നത്. നമ്മുടെ വിദ്യാലയത്തിൽ നിന്നും ഓരോ കുട്ടിയും ഒരു കിലോ പഞ്ചസാര വീതം കൊടുക്കണമെന്നാണ് വിദ്യാഭ്യാസവകു പ്പിൽ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത് . ആയതിനാൽ കുട്ടികൾ നാളെ വരുമ്പോൾ ഒരു കിലോ പഞ്ചസാര അല്ലെങ്കിൽ 40 രൂപ കൊണ്ടുവരേണ്ടതാണ്. എല്ലാവരും സഹകരിക്കുമെന്ന പ്രതീക്ഷയോടെ… സ്നേഹപൂർവ്വം ഹെഡ്മിസ്ട്രസ് സി. റോസ്‌ലി. “

ഇത്തരത്തിൽ പണം പിരിക്കാൻ ഒരു നിർദേശവും പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് നൽകിയിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം എച്ച് എസിലെ ഹെഡ്മിസ്ട്രസ് സി.റോസിലി സ്വമേധയാ സർക്കുലർ ഇരിക്കുകയായിരുന്നു. ഈ സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പിന് യാതൊരു ബന്ധവുമില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന് യാതൊരു അറിവും ഇല്ലാത്ത കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം ആണ് പിരിവ് എന്ന് കൂടി ഹെഡ്‌മിസ്ട്രസിന്റെ സർക്കുലറിൽ ഉണ്ട്.

ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നത്. ഇത് വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്നതും തെറ്റിദ്ധാരണാജനകവുമാണ്. ഇതിനെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.

ദൈനംദിന കാര്യങ്ങൾ അല്ലാതെ, കൃത്യമായ നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കാതെ സ്കൂൾ തലത്തിൽ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാൻ സ്കൂളുകൾ തയ്യാറാകരുതെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളിൽ നിന്ന് അനാവശ്യ ഫണ്ട് ശേഖരണം പാടില്ല. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Follow us on

Related News