തിരുവനന്തപുരം:കേരളത്തിലെ ഗവൺമന്റ് ഹോമിയോ കോളജുകളിലെ 2023-24 ലെ പി.ജി ഹോമിയോ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നവംബർ രണ്ടിനു പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിച്ചശേഷമാണ് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ നവംബർ ഒൻപതിനകം അതതു കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. വിശദവിവരങ്ങൾ http://cee.kerala.gov.in ൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്ട്രേഷൻ സെപ്റ്റംബർ 10വരെ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനും ലേറ്റ്...