തിരുവനന്തപുരം:ഒഡെപെക് വഴി ജർമനിയിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റിസ് നിയമനം നടത്തുന്നു. ആകെ 100 ഒഴിവുകളുണ്ട്. 3 വർഷത്തേക്കുള്ള കരാർ നിയമനമാണ്.
തസ്തികളുടെ വിവരങ്ങൾ താഴെ
🔵നഴ്സിങ് അപ്രന്റിസ്. ആകെ 50 ഒഴിവ്. 80% മാർക്കോടെ പ്ലസ്ടുവും ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം.
🔵ടെക്നിക്കൽ അപ്രന്റിസ്. ആകെ 50 ഒഴിവ്. പ്ലസ് ടുവും ഡിപ്ലോമ (ഗണിതത്തിനും ഇംഗ്ലിഷിനും 80% മാർക്ക് വേണം)യും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 18നും 25നും ഇടയിൽ പ്രായമുള്ളവരാകണം. കൂടുതൽ വിവരങ്ങൾക്ക് http://odepc.kerala.gov.in സന്ദർശിക്കുക. ഫോൺ:0471-2329440, 0471-2329441.