തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ (കാറ്റഗറി നമ്പർ. 24/2022) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 400 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 137 പേരും ഉൾപ്പെടെ ആകെ 537 പേർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉദ്യോഗാർഥികൾക്കുള്ള പ്രമാണ പരിശോധന നവംബർ ആറു മുതൽ 11 വരെ കേരള ദേവസ്വം റിക്രുട്ട്മെന്റ് ബോർഡിന്റെ തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലുള്ള ഓഫിസിൽ നടക്കും. സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികൾക്ക് എസ്.എം.എസ് ആയി ലഭിക്കുന്നതാണ് സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ ഷെഡ്യൂളിനും കൂടുതൽ വിവരങ്ങൾക്കുമായി കെ.ഡി.ആർ.ബിയുടെ ഓദ്യോഗിക വെബ് സൈറ്റ് (http://kdrb.kerala.gov.in ) സന്ദർശിക്കുക
മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ
തിരുവനന്തപുരം:മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (MPMRCL) വിവിധ...