തേഞ്ഞിപ്പലം:അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 3-ന് തുടങ്ങും.
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 25-ന് തുടങ്ങും.
എസ്.ഡി.ഇ. – ബി.എ. മള്‍ട്ടിമീഡിയ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നവംബര്‍ 15-നും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകള്‍ നവംബര്‍ 20-നും തുടങ്ങും.
പരീക്ഷാ അപേക്ഷകൾ
ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) എട്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്കും നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷക്കും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023, നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ നവംബര്‍ 2 വരെയും 180 രൂപ പിഴയോടെ 4 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 8 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 9 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 9 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം. പി.ആര്‍. 1367/2023
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.