കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം എ അറബിക് / ഡെവലപ്മെന്റ് എക്കണോമിക്സ് / എക്കണോമിക്സ് /ഇംഗ്ലീഷ് / ഹിസ്റ്ററി/ എം കോം, എപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
എം എഡ് പ്രവേശനം നീട്ടി
ധർമ്മശാല സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ നടത്തുന്ന 2023- 25 അധ്യയന വർഷത്തെ എം എഡ് പ്രോഗ്രാമിൻ്റെ പ്രവേശനത്തിന് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21 വരെ നീട്ടി. പ്രവേശനം ഒക്ടോബർ 27 മുതൽ 31 വരെയാണ്. ക്ലാസുകൾ നവംബർ 1 ന് ആരംഭിക്കും. ഫോൺ: 9496110185