തിരുവനന്തപുരം:മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം നൽകി സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിൽ ഈ ആനുകൂല്യത്തിന് അർഹരായവർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം. ആനുകൂല്യം ലഭ്യമാക്കുന്നതിന് EWS വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (സംസ്ഥാന സർക്കാർ ഒഴിവിലേക്ക് വില്ലേജ് ഓഫീസറിൽ നിന്നും / കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് തഹസിൽദാരിൽ നിന്നും) ലഭ്യമാക്കി സമർപ്പിക്കണം. സർട്ടിഫിക്കേറ്റ് തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിലോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ചേർത്ത് ഈ വിവരം ടെലിഫോൺ മുഖേന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ അറിയിക്കണം. EWS സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...