തിരുവനന്തപുരം: നിപ നിയന്ത്രണങ്ങൾ പരിഗണിച്ച് പി എസ് സി പരീക്ഷകളിൽ വീണ്ടും മാറ്റം. കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ സൂപ്പർവൈസർ (കാറ്റഗറി നമ്പർ 13/2022), അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 7 18/2022 ) തുടങ്ങിയ തസ്തികകളിലേക്ക് സെപ്റ്റംബർ 19ന് രാവിലെ 9 മുതൽ 11 .30 വരെയും 11 .15 മുതൽ ഉച്ചയ്ക്ക് 1 .45 വരെയും നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷകളാണ് പി എസ് സി മാറ്റിവച്ചത് പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ( കാറ്റഗറി നമ്പർ 7/2022) കേരള പൊതു വിദ്യാഭ്യാസ വകുപ്പിൽ ലക്‌ചറർ ( മലയാളം ,ഹിന്ദി, തമിഴ്) ( കാറ്റഗറി നമ്പർ 349/2022, 356/2022 ) ലക്ചറർ (ഉറുദു, കന്നട ) കാറ്റഗറി നമ്പർ 361/2022 , 363/2022 ) തസ്തികകളിലേക്ക് സെപ്റ്റംബർ 20 നും കെടിഡിസിയിൽ ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 160 / 2022, 175/2022 ) എൻ സി എ ( ഈഴവ, തീയ്യ , ബില്ലവ ), വനംവകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 447/2022 ) .
കേരള പൊതു വിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ് ) ലക്ചറർ (ഇംഗ്ലീഷ് ,സംസ്കൃതം) (കാറ്റഗറി നമ്പർ 351/ 2022, 352/2022 , 359/2022, 360/2022 ) തുടങ്ങിയ തസ്തികകളിലേക്ക് സെപ്റ്റംബർ 21നു നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റി.പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. നിപ്പ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നടത്താൻ തീരുമാനിച്ചിരുന്ന വകുപ്പുതല പരീക്ഷകൾക്ക് മാറ്റമുണ്ട് പുതുക്കിയ തീയതി പിന്നീട് അറിയിക്കും എന്നാൽ മറ്റു ജില്ലകളിലെ വകുപ്പുതല പരീക്ഷകൾക്ക് മാറ്റമില്ല.