തിരുവനന്തപുരം:കേരളസർവകലാശാല കാര്യവട്ടം ഓപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിൽ നടത്തുന്ന AICTE അംഗീകാരമുള്ള എം.ടെക് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ (ഓപ്റ്റോ ഇലക്ട്രോണിക്സ് ആന്റ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ) കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പ്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2023 സെപ്റ്റംബർ 11 ന് രാവിലെ 10.30ന് കാര്യവട്ടം ക്യാമ്പസ്സിലെ ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഹാജരാകണം.
പരീക്ഷാഫലം
കേരളസർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. എക്കണോമിക്സ്, ബിസിനസ് എക്കണോമിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർത്ഥികൾ http://slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർത്ഥികൾ http://exams.keralauniversity.ac.in മുഖേനയും സെപ്റ്റംബർ 5 നകം അപേക്ഷ സമർപ്പിക്കണം. റെഗുലർ വിദ്യാർത്ഥികളുടെ അപേക്ഷ
ഫീസ് SLCM ഓൺലൈൻ പോർട്ടൽ വഴി മാത്രമേ സ്വീകരിക്കൂ.
കേരളസർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോടെക്നോളജി, എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 2023 സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.സൂക്ഷ്മ പരിശോധനയ്ക്ക് റെഗുലർ വിദ്യാർത്ഥികൾ http://slcm.keralauniversity.ac.in
മുഖേനയും സപ്ലിമെന്ററി വിദ്യാർത്ഥികൾ http://exams.keralauniversity.ac.in ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. റെഗുലർ വിദ്യാർത്ഥികളുടെ അപേക്ഷ ഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. തമിഴ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 2023 സെപ്റ്റംബർ 14വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക്
http://slcm.keralauniversity.ac.in മുഖേന ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. മുഖേന ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ ഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.