തിരുവനന്തപുരം:ഓണം അവധിക്കായി സംസ്ഥാനത്തെ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ഇന്ന് വിപുലമായ രീതിയിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ പരീക്ഷകൾ ഇന്നലെ പൂർത്തിയായിരുന്നു. ഇന്ന് ഉച്ചവരെ സ്കൂളുകളിൽ ഓണാഘോഷ പരിപാടികളാണ് നടന്നത്. ഓണാവധിക്ക് ശേഷം സെപ്റ്റംബർ നാലിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക.
വിദ്യാർത്ഥികൾക്ക് മാസംതോറും സാമ്പത്തിക സഹായം: ‘കണക്ട് ടു വര്ക്ക്’ പദ്ധതിക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: മിടുക്കരായ വിദ്യാർത്ഥികൾക്ക് മാസംതോറും 1000 രൂപ സാമ്പത്തിക സഹായം നല്കുന്ന...









