കോട്ടയം:മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി പോളിമർ കെമിസ്ട്രി(2022 അഡ്മിഷൻ റഗുലർ, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററിയും ഇംപ്രൂവ്‌മെൻറും പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 24 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എ മ്യൂസിക് വോക്കൽ, മ്യൂസി വയലിൻ, മ്യൂസിക് വീണ, ഭരതനാട്യം, ചെണ്ട, മദ്ദളം, കഥകളി വേഷം, കഥകളി സംഗീതം, മോഹിനിയാട്ടം, മൃദംഗം – മാർച്ച് 2023(2022 അഡ്മിഷൻ റഗുലർ, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 24 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ടി.ടി.എം(ഫാക്കൽറ്റി ഓഫ് ടൂറിസം ആൻറ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് 2021 അഡ്മിഷൻ – ക്രെഡിറ്റ് ആൻറ് സെമസ്റ്റർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 23 വരെ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ(ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസ് – ഹിസ്റ്ററി ആൻറ് ആന്ത്രപ്പോളജി, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ റീഅപ്പിയറൻസ് – ക്രെഡിറ്റ് ആൻറ് സെമസ്റ്റർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 23 വരെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ സമർപ്പിക്കാം.