തിരുവനന്തപുരം:ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം 2023 ന്റെ ഭാഗമായി ആഗസ്റ്റ് 28ന് അത്ത പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്വാഷ് പ്രൈസുണ്ട്. മികച്ച രീതിയിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 2,000 രൂപ വീതം നൽകും. കൂടാതെ മാധ്യമ സ്ഥാപനങ്ങൾക്ക് ഇതേ രീതിയിൽ 20,000, 15,000, 10,000 രൂപ വീതം ക്യാഷ് പ്രൈസും പ്രോത്സാഹന സമ്മാനമായി 2,000 രൂപ വീതം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
കലാസാംസ്‌കാരിക സംഘടനകൾ, വായനശാലകൾ, ക്ലബ്ബുകൾ, റസിഡന്റ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ/കലാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, ഇതര സർക്കാർ റിക്രിയേഷൻ ക്ലബ്ബുകൾ തുടങ്ങിയ സംഘടനകൾക്ക് പങ്കെടുക്കാം. താത്പര്യമുളളവർ 23ന് മുമ്പ് മ്യൂസിയത്തിന് എതിർവശത്തുളള ടൂറിസം ഓഫീസിൽ നേരിട്ടോ, ടെലഫോൺ മുഖേനയോ പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 99947300422, 9847858089.