തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ നാലാം സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും. മൂന്നാം അലോട്മെന്റ് പ്രവേശനം ഇന്ന് അവസാനിച്ച സാഹചര്യത്തിൽ ബാക്കിയുള്ള സീറ്റുകളുടെ വേക്കൻസി ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് വിവരങ്ങൾ http://hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ലഭിക്കും. പ്ലസ് വൺ പ്രവേശനത്തിനുള്ള 3 സപ്ലിമെന്ററി അലോട്മെന്റുകൾക്ക് ശേഷവും ഒട്ടേറെ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിലാണ് അടുത്ത സപ്ലിമെന്ററി അലോട്മെന്റ് വരുന്നത്.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...








