തിരുവനന്തപുരം: ഈ വർഷത്തെ മൂന്നാമത്തേതും അവസാനത്തേതുമായ പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിനുള്ള വിജ്ഞാപനം ഓഗസ്റ്റ് 3ന് രാവിലെ പ്രസിദ്ധീകരിക്കും. സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും വിശദ നിർദേശങ്ങളും 3ന് രാവിലെ 9മണിയോടെ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് മൂന്നിന് രാവിലെ 10 മുതൽ അപേക്ഷാ സമർപ്പണം ആരംഭിക്കും. നാളെ രാവിലെ മുതൽ നടക്കുന്ന സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനു ശേഷം വരുന്നു ഒഴിവുകളും പുതിയതായി അനുവദിച്ച അധിക ബാച്ചുകളിലെ സീറ്റുകളും പരിഗണിച്ചാണ് മൂന്നാം സപ്ലിമെന്ററി അലോട്മെന്റിനുള്ള വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഈ ലിസ്റ്റ് പ്രകാരമാണ് ഓഗസ്റ്റ് 3ന് രാവിലെ 10മുതൽ അപേക്ഷ സമർപ്പണം ആരംഭിക്കുക.
നീണ്ട ഇടവേളയ്ക്കുശേഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ
തിരുവനന്തപുരം: ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും...







