തിരുവനന്തപുരം:2023ലെ ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്സിലെ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റിസൾട്ട് http://cee.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയിലെ അപാകതകൾ മൂലവും മറ്റ് പല കാരണങ്ങളാലും ആർക്കിടെക്ചർ/ഫാർമസി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള ഏതാനും വിദ്യാർഥികളുടെ ഫലം തടഞ്ഞു വച്ചിട്ടുണ്ട്. അപേക്ഷയിലെ അപാകതകളും ഫലം തടഞ്ഞുവയ്ക്കുന്നതിനുള്ള മറ്റ് കാരണങ്ങളും പരിഹരിക്കപ്പെടുന്ന മുറയ്ക്ക് ഇവരുടെ ഫലം പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾക്കും വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് നിരന്തരം സന്ദർശിക്കണം. 29.01.2023 ലെ വിജ്ഞാപന പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ ആർക്കിടെക്ചർ കോഴ്സിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം.
ഐഐടി പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ്
തിരുവനന്തപുരം:രാജ്യത്തെ വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ...