തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ സപ്ലിമെന്ററി അലോട്മെന്റ് വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ഇന്നലെ അവസാനിച്ചിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും ആയിരക്കണക്കിന് വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പുറത്തു നിൽക്കുന്നുണ്ട്. കൂടുതൽ അപേക്ഷകർ ഉള്ളത് മലപ്പുറം ജില്ലയിൽ നിന്നാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ശേഷവും സീറ്റ് കിട്ടാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്തു നിൽക്കുന്ന സാഹചര്യത്തിലാണ് മൂന്നാം അലോട്ട്മെന്റ് വരുന്നത്. വിവിധ ജില്ലകളിൽ സീറ്റുകളും ബാച്ചുകളും വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് മന്ത്രിസഭായോഗം കൈക്കൊള്ളുന്നുണ്ട്. ഇതിന്റെ തുടർനടപടിയായാണ് നാളെ മൂന്നാം അലോട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തു വരിക.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...