SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N
തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ 5 വർഷ ഇന്റഗ്രേറ്റഡ് എൽഎൽബി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ 19ന് വൈകിട്ടു 4വരെ സമർപ്പിക്കാം.
http://cee.kerala.gov.in വഴി ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷാഫീസ് 685 രൂപ. പട്ടികവിഭാഗക്കാർക്ക് 345 രൂപയാണ്. കുറഞ്ഞത് 45ശതമാനം മാർക്കോടെ പ്ലസ് ടു /തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പിന്നാക്ക / പട്ടികവിഭാഗക്കാർക്ക് യഥാക്രമം 42% / 40 ശതമാനം മാർക്ക് മതി. 2023 ഡിസംബർ31ന് 17 വയസ് തികയണം. ഓഗസ്റ്റ് 6ന് പ്രവേശനം പരീക്ഷ നടക്കും. 2 മണിക്കൂർ ദൈർഘ്യമുള്ള
എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
നിയമപഠനത്തിനുള്ള അഭിരുചി (70മാർക്ക്), ജനറൽ ഇംഗ്ലിഷ് (60മാർക്ക്), പൊതുവിജ്ഞാനം (45മാർക്ക്), കണക്കും മാനസികശേഷിയും (25മാർക്ക്) എന്ന ക്രമത്തിൽ ആകെ 200 മാർക്കിന്റെ ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് ഉണ്ടാകുക. ഓരോ ശരിയുത്തരത്തിനും 3 മാർക്ക്. നെഗറ്റീവ് മാർക്ക് ഉണ്ട്. ഒരു തെറ്റിന് ഒരു മാർക്കു കുറയ്ക്കും. പരീക്ഷാ തീയതി ഉടൻ പ്രസിദ്ധീകരിക്കും. 4 സർക്കാർ കോളജുകളിലായി ആകെ 360 സീറ്റ്. 19 സ്വകാര്യ കോളജുകളിൽ ആകെ 2370 സീറ്റുകളും ഉണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളജുകളിലെ
യും 19 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലുമാണ് പ്രവേശനം.