പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

അന്ധവിദ്യാലയ അധ്യാപക പരിശീലനം: അപേക്ഷ ജൂലൈ 5വരെ

Jul 3, 2023 at 4:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം:കേന്ദ്ര സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ ഭിന്നശേഷിക്കാരും കാഴ്ച പരിമിതിയുള്ളവരുമായ കുട്ടികളെ പഠിപ്പിക്കാനുള്ള അധ്യാപക പരിശീലനത്തിനായി അപേക്ഷിക്കാം. 2023-24 വർഷത്തിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 5 ആണ്. നിർദിഷ്ടമാതൃകയിലുള്ള അപേക്ഷാഫോം, പരിശീലന കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നതാണ്. പ്ലസ് ടു മാർക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും പൂർണമായും പ്രേവേശനം.

\"\"

കേരളത്തിനകത്തും പുറത്തും ഭിന്നശേഷിക്കാരായിട്ടുള്ള കുട്ടികളുടെ അധ്യാപകരാകാൻ വേണ്ട ഈ കോഴ്സിന്‍റെ പ്രവേശനത്തിന് അടിസ്ഥാന യോഗ്യത 50 ശതമാനം മാർക്കോട് കൂടിയ പ്ലസ് ടു വിജയമാണ്. താല്പര്യമുള്ളവർ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിവരങ്ങൾക്കും താഴെക്കാണുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക.

\"\"

വിലാസം: കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈൻഡ് അധ്യാപക പരിശീലന കേന്ദ്രം, കരിമ്പുഴ പോസ്റ്റ്, ശ്രീകൃഷ്ണപുരം, പാലക്കാട്- 679 513, ഫോൺ: 0466 2366165, 9947727131.

\"\"

Follow us on

Related News