പ്രധാന വാർത്തകൾ
യുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾപരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവേശനം ജൂലൈ 15വരെ നീട്ടി

Jul 3, 2023 at 3:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

\"\"

തിരുവനന്തപുരം:ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ജൂലൈയിൽ ആരംഭിക്കുന്ന അക്കാദമിക് സെഷനിലേക്കുള്ള പ്രവേശനം (ഫ്രഷ്/റീ-റെജിസ്‌ട്രേഷൻ) ജൂലായ് 15 വരെ നീട്ടി. എംബിഎ, എംബിഎ (ബാങ്കിങ് & ഫിനാൻസ് ), എം എസ് സി ഫിസിക്‌സ്, റൂറൽ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷിയോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്‌സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്‌സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ്, കൗൺസെല്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവിറോൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കാം.

\"\"

പ്രവേശനത്തിനുള്ള അപേക്ഷകൾ ഇനിപ്പറയുന്ന ലിങ്കുകൾ വഴി ഓൺലൈനായി സമർപ്പിക്കണം: https://ignouadmission.samarth.edu.in/ / https://onlinerr.ignou.ac.in/ ഇഗ്‌നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജൂലൈ 2023 സെഷനിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള പഠിതാക്കൾ അവരുടെ യുസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യുനതകൾ എന്തെങ്കിലുമുണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുൻപ് അവ നീക്കം ചെയ്യണം. വിശദവിവരങ്ങൾക്ക് ഇഗ്‌നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം-695 002 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ:0471-2344113/2344120/9447044132. ഇമെയിൽ: rctrivandrum@ignou.ac.in.

\"\"

Follow us on

Related News