പ്രധാന വാർത്തകൾ
നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെനിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ..? ഒന്നാം സമ്മാനം 50,000 രൂപ

സംസ്ഥാനത്തെ ഗവ.സ്‌കൂളുകളുടെ ഭൂമി അളന്ന് രേഖകൾ സൂക്ഷിക്കൽ: റിപ്പോർട്ട് 3 മാസത്തിനകം

Jul 3, 2023 at 12:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്‌കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്താനും വ്യക്തമായ രേഖകൾ തയ്യാറാക്കി സൂക്ഷിക്കാനുമുള്ള ബാലാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാൻ 3 മാസത്തെ സമയം. സംസ്ഥാനത്തെ പല വിദ്യാലയങ്ങളുടെയും വസ്തു സംബന്ധമായ രേഖകൾ സ്‌കൂൾ അധികൃതരുടെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ കൈവശമില്ലെന്ന് കമ്മീഷൻ കണ്ടെത്തിയ സാഹചര്യത്തിലാണ് അംഗങ്ങളായ പി.പി.ശ്യാമളാദേവി, സി.വിജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.

\"\"

കാസർകോട് തളങ്കര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾവക വസ്തു ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ റവന്യൂരേഖകളിൽ മാറ്റങ്ങൾ വരുത്തി സ്‌കൂളിന്റേതാക്കാനുള്ള നടപടി സ്വീകരിക്കാനും കയ്യേറ്റങ്ങൾ ഒഴിവാക്കി സ്‌കൂളിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിർണ്ണയിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കാസർകോട് ജില്ലാ കളക്ടർ, തഹസിൽദാർ, മുൻസിപ്പൽ സെക്രട്ടറി, താലൂക്ക് സർവേയർ, തളങ്കര വില്ലേജ് ഓഫീസർ തുടങ്ങിയവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. തളങ്കര ഗവ.മുസ്ലീം ഹയർ സെക്കന്ററി സ്‌കൂളിന്റെ 3.98 ഏക്കർ സ്ഥലം സമീപവാസികളും വ്യവസായികളും വർഷങ്ങളായി കയ്യേറിക്കൊണ്ടിരിക്കുന്നു എന്ന പരാതിയിന്മേലാണ് കമ്മീഷന്റെ ഉത്തരവ്. 1946ൽ സ്‌കൂളിന് പള്ളിക്കമ്മിറ്റി ദാനാധാരമായി നൽകിയ ഭൂമി സ്‌കൂളിന്റേതായി മാറ്റുന്നതിന് റവന്യൂ അധികൃതർ നടപടി സ്വീകരിക്കാത്തത് കൈയ്യേറ്റങ്ങൾ നടക്കാൻ കാരണമായതായി കമ്മീഷൻ നിരീക്ഷിച്ചു. ഉത്തരവിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചട്ടം 45 പ്രകാരം മൂന്ന് മാസത്തിനകം സമർപ്പിക്കാനും നിർദ്ദേശിച്ചു.

\"\"

Follow us on

Related News

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

തിരുവനന്തപുരം: 2025 ജൂണിൽ നടന്നപ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷയിൽ കൂടുതൽ സ്കോർ നേടിയ...