SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
പുനല്ലൂർ: അരിപ്പ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന ലഹരിവിരുദ്ധ സന്ദേശ റാലി ഫ്ലാഗ് ഓഫ് കർമ്മം സ്കൂൾ സീനിയർ സൂപ്രണ്ട് വി സുരേഷ് നിർവഹിച്ചു. തുടർന്ന് ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികൾ ചോഴിയക്കോട് അങ്ങാടിയിൽ ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു. ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മടത്തറ ടൗണിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബും അവതരിപ്പിച്ചു.
കൂടാതെ യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തി. സ്കൂൾ മനേജർ വി.ഗോപകുമാർ, സ്കൂൾ എച്ച് എം ഇൻ ചാർജ് സ്മിത ബി ദാസ്, അധ്യാപകരായ എസ്. ബിനുകുമാർ, രാജേഷ് നീലാഞ്ജനം, ഉണ്ണികൃഷ്ണൻ, അജ്മൽ ഖാൻ, റമീസ് സി. ആർ വിദ്യാർത്ഥികളായ ശ്രീജിത്ത്.എസ്, അഖിലേഷ്.കെ, ഹരൻ. സി, അദിൻ. എം എന്നിവർ നേതൃത്വം നൽകി.