SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
തിരുവനന്തപുരം: ബലി പെരുന്നാൾ (ബക്രീദ്) പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം പൊതുഅവധി പ്രഖ്യാപിച്ചു. 28,29 തീയതികളിൽ ആണ് അവധി പ്രഖ്യാപിച്ചത്. അല്പസമയം മുൻപ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാളെയാണ് (ബുധൻ)സംസ്ഥാനത്ത് അവധി നൽകിയിരുന്നത്. എന്നാൽ 29ന് കൂടി അവധി നൽകാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ബുധൻ വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധിയായിരിക്കും. 29ന് പൊതു അവധി നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.