SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
തിരുവനന്തപുരം:ജൂലൈ രണ്ടിന് നടത്തുന്ന കെമാറ്റ്- 2023, എംബിഎ (രണ്ടാം സെഷൻ) കോഴ്‌സിലേക്കുളള പ്രവേശന പരീക്ഷക്ക് ഓൺലനിൽ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. അഡ്മിറ്റ് കാർഡ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചിലരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂൺ 23 വൈകിട്ട് മൂന്നിനു മുമ്പായി അപാകതകൾ പരിഹരിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.