പ്രധാന വാർത്തകൾ
കേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്: സർക്കാർ സ്റ്റൈപ്പൻഡോടെ പഠനം

Jun 8, 2023 at 2:44 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ഈ അധ്യയന വർഷത്തിലെ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 20ന് വൈകിട്ട് 5. സ്റ്റൈപ്പൻഡോടുകൂടിയ 3വർഷ കോഴ്സാണിത്. പഠന കാലത്ത് മാസംതോറും 700 രൂപയും
ഇന്റേൺഷിപ് (6മാസം) കാലയളവിൽ മാസംതോറും 2000 രൂപയും
സ്റ്റൈപൻഡ് അനുവദിക്കും. കോഴ്സ് പാസാകുന്നവർ ഗവ. നിർദേശപ്രകാരം വിവിധ മേഖലകളിൽ നിശ്ചിത വേതനത്തിൽ സേവനം ചെയ്യണം. ആകെയുള്ള 365 സീറ്റിൽ
20ശതമാനം ആൺകുട്ടികൾക്കാണ് സംവരണം ചെയ്തിരിക്കുന്നത്.

\"\"

സീറ്റിൽ 60ശതമാനം മെറിറ്റും
40% സാമുദായിക സംവരണവുമാണ്

കെമിസ്ട്രി, ഫിസ്ക്സ്, ബയോളജി എന്നിവ ഐച്ഛിക വിഷയമായി പ്ലസ് ടു പരീക്ഷ (40 ശതമാനം മാർക്ക്) വിജയിച്ചവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മറ്റു വിഷയങ്ങൾ പഠിച്ചവരെ പരിഗണിക്കും. പട്ടികവിഭാഗക്കാർക്ക് മാർക്കിൽ ഇളവുണ്ട്.
അപേക്ഷകർ സ്വന്തം ജില്ലയിൽ തന്നെ അതത് ജില്ലകളിലെ നഴ്സിങ് സ്കൂളിലും
കൊല്ലം ആശ്രാമത്തു പട്ടികവിഭാഗക്കാർക്കു മാത്രമായുള്ള സ്കൂളിലുമാണ് പ്രവേശനം. ആശാമത്തേക്ക് ഏതു ജില്ലയിൽ നിന്നുള്ള
പട്ടികവിഭാഗക്കാർക്കും അപേക്ഷിക്കാം. മറ്റ് അപേക്ഷകർ സ്വന്തം ജില്ലയിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും പ്രോസ്പെക്ടസിനും http://dhs.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News