SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി ക്രമീകരിച്ചത് സർക്കാർ പുന:പരിശോധിച്ചേക്കുമെന്ന് സൂചന. ശനിയാഴ്ചകൾ പ്രവർത്തി ദിനങ്ങൾ ആക്കിയതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎ അടക്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് പുന:പരിശോധന സാധ്യത തെളിയുന്നത്. ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കിയ സർക്കാർ നടപടിയെ വിമർശിച്ച് സാഹിത്യകാരൻ എസ്.എൻ.മാധവനും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
കുട്ടികൾക്ക് ഒഴിവുദിവസങ്ങൾ തിരിച്ചുനൽകുക: വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.മാധവൻ
കുട്ടികൾക്ക് അവരുടെ അവധിദിവസങ്ങൾ തിരിച്ചു നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ഇതുവരെ വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുനിന്നോ സർക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. വിദ്യാഭ്യാസമേഖലയിലെ പരിഷ്കാരങ്ങൾ ചർച്ചയിലൂടെയും അധ്യാപക സമൂഹത്തെ വിശ്വാസത്തിലെടുത്തുമാണ് നടപ്പാക്കേണ്ടതെന്നു കെഎസ്ടിഎ
വ്യക്തമാക്കിക്കഴിഞ്ഞു. നിലവിൽ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടർ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് ആവശ്യമായ ഭേദഗതികൾ വരുത്തി വിവാദങ്ങൾക്ക് ഇടനൽകാതെ
ശാസ്ത്രീയമായ പഠനങ്ങൾക്കു
വിധേയമായി പരിഷ്ക്കരിക്കണം എന്ന് കെഎസ്ടിഎജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ ആവശ്യപ്പട്ടുണ്ട്.
നിലവിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും കെഇആർ വ്യവസ്ഥകൾ അനുസരിച്ചും പ്രൈമറിയിൽ 800, സെക്കൻഡറിയിൽ 1000, ഹയർസെക്കൻഡറിയിൽ 1200 മണിറുകളാണ് അധ്യയന സമയമായി വരേണ്ടത്. ഇതിൽ പ്രൈമറി വിഭാഗത്തിൽ മാത്രം പ്രതിദിനം 5 മണിക്കൂർ എന്ന നിലയിൽ 200 പ്രവൃത്തി ദിനങ്ങൾ നിലവിലുള്ളതുകൊണ്ട് ശനിയാഴ്ച
പ്രവൃത്തി ദിവസമാക്കേണ്ട സാഹചര്യമില്ല എന്നും സംഘടനകൾ ചൂണ്ടക്കാട്ടുന്നു.
ശനിയാഴ്ച വിദ്യാലയങ്ങൾക്ക് അവധി നൽകി വന്നത് അടുത്ത ഒരാഴ്ചത്തെ പാഠഭാഗങ്ങളുടെ ആസൂത്രണം നടത്താൻ അധ്യാപകനും, കഴിഞ്ഞ ഒരാഴ്ചത്തെ പാഠങ്ങൾ പഠിക്കാൻ വിദ്യാർത്ഥികൾക്കും ആവശ്യമായ സമയം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ്.