SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണത്തിന്റെയും വിവിധ അലോട്മെന്റ് വിവരങ്ങളും താഴെ.
🌐മെറിറ്റ് ക്വാട്ട
മുഖ്യഘട്ടത്തിലേക്ക് അപേക്ഷിക്കേണ്ടത് ജൂൺ 2 മുതൽ 9വരെയാണ്. ഇതിന്റെ ട്രയൽ അലോട്മെന്റ് ജൂൺ 13ന് പുറത്തുവരും. ആദ്യ അലോട്മെന്റ് ജൂൺ 19ന് പ്രസിദ്ധീകരിക്കും. ആദ്യഘട്ടത്തിലെ അവസാന അലോട്മെന്റ് ജൂലൈ 1ന് പ്രസിദ്ധീകരിക്കും. പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5മുതൽ ആരംഭിക്കും. സപ്ലിമെന്ററി പ്രവേശനം ജൂലൈ 10 മുതൽ ഓഗസ്റ്റ് 4വരെ നടക്കും.
🌐സ്പോർട്സ് ക്വാട്ട
മികവ് റജിസ്ട്രേഷനും സർട്ടിഫിക്കേറ്റ്
വെരിഫിക്കേഷനും ജൂൺ 6 മുതൽ 14വരെ നടക്കും. ഓൺലൈൻ റജിസ്ട്രേഷൻ ജൂൺ 7 മുതൽ 15 വരെ നടക്കും. ആദ്യ അലോട്മെന്റ്19ന്.
മുഖ്യഘട്ടത്തിലെ അവസാന
അലോട്മെന്റ് ജൂലൈ 1ന്
സ്പോർട്സ് ക്വാട്ടയിലെ സപ്ലിമെന്ററി ഘട്ട പ്രവേശനം ജൂലൈ 3മുതൽ ഓഗസ്റ്റ് 7 വരെ.
🌐കമ്യൂണിറ്റി ക്വാട്ട
ഈ ക്വാട്ടയിൽ അപേക്ഷിക്കേണ്ടത് ജൂൺ 15മുതൽ 24വരെയാണ്.
അലോട്മെന്റ് പ്രസിദ്ധീകരിക്കു
ന്നത് ജൂൺ 26ന്. ഇവരുടെ പ്രവേശനം ആരംഭിക്കുന്നത് ജൂൺ 26മുതൽ.
സപ്ലിമെന്ററി ഘട്ടം ജൂലൈ 2
മുതൽ ഓഗസ്റ്റ് 7 വരെ നടക്കും.
🌐മാനേജ്മെന്റ് ക്വാട്ട
ഈ ക്വാട്ടയിലെ മുഖ്യഘട്ട പ്രവേശനം ജൂൺ 26 മുതൽ ജൂലൈ 4വരെ
സപ്ലിമെന്ററി ഘട്ടം ജൂലൈ 6 മുതൽ 26 വരെ നടക്കും.
🌐അൺ എയ്ഡഡ് ക്വാട്ട
പ്രവേശനം ജൂൺ 26 മുതൽ ജൂലൈ 4വരെയാണ് നടക്കുക. സപ്ലിമെന്ററി ഘട്ടം ജൂലൈ 6മുതൽ 26 വരെ നടക്കും.