SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂൺ മാസത്തിൽ ആരംഭിക്കുമെന്ന് സൂചന. കഴിഞ്ഞ വർഷത്തിൽ നിന്ന് വിഭിന്നമായി ഈ വർഷം സിബിഎസ്ഇ പത്താം ക്ലാസ് ഫലം നേരത്തെ വന്നതാണ് പ്ലസ് വൺ ക്ലാസുകൾ വേഗത്തിൽ ആരംഭിക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞ വർഷം സിബിഎസ്ഇ ഫലം ഏറെ വൈകിയിരുന്നു. സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് കൂടി കേരള സിലബസ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനത്തിന് അവസരം ഒരുക്കുന്നതിനായി അലോട്മെന്റ് നടപടികൾ അടക്കം നീട്ടിയിരുന്നു.
ഇതുകൊണ്ട്തന്നെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 25നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. എന്നാൽ സിബിഎസ്ഇ ഫലം വന്ന സാഹചര്യത്തിൽ ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാൻ അധികം കാത്തിരിക്കേണ്ടി വരില്ല. എസ്എസ്എൽസി പരീക്ഷാഫലവും ഉടൻ പ്രസിദ്ധീകരിക്കും. ഇതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണ്. മെയ് 20നകം ഫലം വരുമെന്നാണ് സൂചന. ഫലം വന്നാൽ അപേക്ഷ സമർപ്പണം ആരംഭിക്കും. ആദ്യ അലോട്മെന്റ് നടപടികൾ വേഗത്തിലാക്കി ജൂൺ അവസാനത്തോടെ ക്ലാസുകൾ ആരംഭിക്കാനാണ് ശ്രമം.