SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങള്‍ക്കു തൊഴില്‍ നല്‍കാനുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ സേവനങ്ങള്‍ ഇനി എല്ലാ കോമണ്‍ സര്‍വീസ് സെന്ററുകളിലും (സി.എസ്.സി) ലഭിക്കും. തൊഴിലന്വേഷകരുടെ അപേക്ഷകള്‍ പ്രോസസ് ചെയ്യാനും സേവനങ്ങള്‍ വിനിയോഗിക്കാനും സി.എസ്.സി ഇ ഗവേണന്‍സ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്. നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം oപോര്‍ട്ടല്‍ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ തൊഴില്‍ അന്വേഷകരിലേക്ക് എത്തിക്കാന്‍ ഇതുവഴി സാധിക്കും.വിവരങ്ങള്‍ക്ക്: https://knowledgemission.kerala.gov.in