പ്രധാന വാർത്തകൾ
സംസ്ഥാന സ്‌കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളുംഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾകേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടിറീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്: സർട്ടിഫിക്കറ്റ് കോഴ്സ്പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്പിജി ഹോമിയോ, ആയുർവേദ കോഴ്‌സ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്വിദേശ പഠനത്തിന് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

JEE MAIN 2023: രണ്ടാം സെഷൻ പരീക്ഷകൾക്ക് തുടക്കം

Apr 6, 2023 at 9:07 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻ 2023 ഏപ്രിൽ സെഷൻ പരീക്ഷകൾ തുടങ്ങി. രാവിലെ 9മുതൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ ആരംഭിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ജെഇഇ മെയിൻ സെഷൻ 2 പരീക്ഷകൾ രണ്ട് ഷിഫ്റ്റുകളിലായാണ് നടത്തുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച പ്രഭാത ഷിഫ്റ്റ് 12 മണി വരെ തുടരും. ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 6 മണിവരെ രണ്ടാം ഷിഫ്റ്റ്‌ നടക്കും.
ഏപ്രിൽ 6,8, 10, 11, 12 തീയതികളിലാണ് മെയിൻ പരീക്ഷ നടക്കുന്നത്.

\"\"

13, 15 തീയതികൾ റിസർവ് ദിനങ്ങളായി മാറ്റിവെച്ചിട്ടുണ്ട്. രണ്ട് പേപ്പറുകളാണ് പരീക്ഷക്കുള്ളത്. എൻഐടി, ഐഐടി, കേന്ദ്ര ധനസഹായത്തോടെയുള്ള സാങ്കേതിക സ്ഥാപനങ്ങൾ, പങ്കാളികളായ സംസ്ഥാന സർക്കാറുകളുടെ അംഗീകാരമുള്ള സ്ഥാപനങ്ങൾ/യൂനിവേഴ്സിറ്റികൾ എന്നിവിടങ്ങളിലെ പ്രവേശനത്തിനുള്ളതാണ് ഒന്നാം പേപ്പർ. ബി.ആർക്ക്, ബി.പ്ലാനിങ് പ്രവേശനത്തിനുള്ളതാണ് രണ്ടാം
പേപ്പർ. രാജ്യത്തെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടികളിലേക്കുള്ള പ്രവേശനത്തിന് നടത്തുന്ന ജെഇഇ (അഡ്വാൻസ്ഡ്) പരീക്ഷയ്ക്കുള്ള യോഗ്യത പരീക്ഷകൂടിയാണിത്.

\"\"

Follow us on

Related News